Friday, 29 November 2013

എന്നെങ്കിലുമൊരിക്കൽ ....എന്തിനാണ് ഞാൻ രാവിലെ തന്നെ ഇങ്ങനെ കരയുന്നത് ?
എന്റെ സ്നേഹത്തിനു അർഹാതയില്ലാത്തവർക്ക് വേണ്ടി,അല്ലെങ്കിൽ
എന്റെ സ്നേഹം ആവശ്യമില്ലാത്തവർക്ക് വേണ്ടി ഞാൻ എന്തിനു ഇനിയും കരയുന്നു ..
ലോകം ഇങ്ങനെയെല്ലാമാണ് ..
കടന്നു പോന്ന വഴികളെ ,തളര്ന്നു നിന്ന വഴികളിലെ വഴികാട്ടികളെ
പിന്നീട് ഓർക്കുന്നതേ വെറുപ്പായി തീരുന്ന കാലം ..
എന്തിനു ഇനിയും മനസേ അങ്ങനെയുള്ളവർക്ക് വേണ്ടി നീ വേദനിക്കുന്നു ..
നിനക്ക് നീ തന്നെയുള്ളൂ ..
ആരെങ്കിലുമൊക്കെ വേണമെന്ന് ആഗ്രഹിക്കാമെങ്കിലും ..
ഒരുവിധത്തിൽ നിനക്ക് നിന്റെ ഏകാന്തത മാത്രമേ കൂട്ടായുണ്ടാകു ..
നീ പറയുന്നത് ചെവിയോർക്കാൻ ,അതിന്റെ നല്ല വശവും ചീത്ത വശവും പറഞ്ഞു തരാൻ ,ഒരിക്കലും നിന്നെ പിരിയാത്ത കൂട്ടുകാരിയായി കൂടെയുണ്ടാകും അവൾ ..
ചതിയുടെയും വഞ്ചനയുടെയും,അവഗണനയുടെയും ലോകത്ത് നിനക്ക്
വിശ്വസിക്കാവുന്ന ഒരേയൊരു കൂട്ട് .
നിശബ്ദതയിലാണ് ശരിയും തെറ്റും നാം തിരിച്ചറിയുന്നത്‌ ..


വേദനിപ്പിക്കുമ്പോഴും പിന്നേം പുറകെ നടക്കുമ്പോൾ അഹങ്കാരം കൂടും ..
നാം തന്നെ അവരെ അഹങ്കാരികളാക്കുകയാണ് ..
വേദനയോടെയാണെങ്കിലും വേണ്ടെന്നു വെക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു ...
അവരുടെ സ്വാതന്ത്ര്യത്തിലേക്ക് അവരെ സ്വാതന്ത്രരാക്കുക ..
എത്ര ഉയരെ പറന്നാലും,എത്ര അകലേക്ക്‌ പറന്നാലും
ചിറകു തളരാതിരിക്കില്ല ..
താഴേക്കു വരാതിരിക്കില്ല ,എവിടേലും ഇത്തിരി നേരം ഇരിക്കാതെ
പറ്റില്ല ..
അങ്ങനെ ഒരുനാൾ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് തളര്ച്ചയുടെ താഴ്വാരത്തിലേക്ക് നീ താഴ്ന്നു പറക്കും ..
എവിടേലും ആരുടേയും കണ്ണില്പ്പെടാതെ തളർന്നിരിക്കും ..
അന്നും നിനക്ക് കുടിക്കാൻ വെള്ളവും ,വിശപ്പകറ്റാൻ ആഹാരവുമായി
നിന്നരികിലേക്ക് ഒരാള് കടന്നു വരും ..
തലയുയർത്തി നോക്കണം ആ മുഖം പരിചയമുണ്ടോന്നു ..
അപ്പോൾ കുറ്റബോധത്തിന്റെ ആവശ്യമില്ല കാരണം ഒരു യഥാർത്ത സുഹൃത്ത് എന്നും അങ്ങനെയായിരിക്കും ..
ഏതു സാഹചര്യത്തിലും കൈവിടാതെ ,അകന്നു പോകുമ്പോൾ നിന്റെ മടങ്ങി വരവും കാത്തു ..


ജീവിതത്തിൽ തനിച്ചായി പോകുന്നവര്ക്ക് ദൈവം കാണിച്ചു തരുന്ന ചില സൗഹ്രുദങ്ങളുണ്ട് ..
എന്നും കൂടെ കാണുമെന്നു പ്രതീക്ഷിച്ചു സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുന്ന കാലം ..
ആ കാലങ്ങളിലെപ്പോഴോ ഓർക്കാപ്പുറത്താകും ദൈവം ആ സ്നേഹത്തെ അകറ്റി കളയുന്നത് ..
മതിമറന്നു ജീവിക്കാതിരിക്കാനാവും ..
അല്ലെങ്കിൽ ജീവിതം ഇങ്ങനെയെല്ലാമാണെന്ന് കാട്ടിത്തരാനാവും ..
കുറെ കാര്യങ്ങൾ ആരും പഠിപ്പിക്കാതെ നമ്മൾ തനിച്ചു പഠിക്കാൻ വേണ്ടിയാവും ..
അപ്പോഴും നമ്മൾ ദൈവത്തെ കുറ്റം പറയും ..


10 comments:

 1. സൗഹൃദങ്ങൾ വഴിപിരിയുമ്പോഴും ഏകാന്തതയിൽ നമുക്ക് കൂട്ടിനുവരുന്ന മനസ്സുണ്ടല്ലോ. താങ്കൾ പറഞ്ഞതുപോലെ അതു തന്നെയായിരിക്കും നമ്മുടെ വിശ്വസ്ഥയായ കൂട്ടുകാരി/ കൂട്ടുകാരൻ. വികാരതീക്ഷണമായി എഴുതിയിരിക്കുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. മനസിലെ വിങ്ങൽ അതാണീ വരികൾ .

   Delete
 2. ചതിയുടെയും വഞ്ചനയുടെയും,അവഗണനയുടെയും ലോകത്ത് നിനക്ക്
  വിശ്വസിക്കാവുന്ന ഒരേയൊരു കൂട്ട് .
  ശരിയാണ് ലയ ഒന്നും അതിരുവിട്ടു മോഹിക്കാതിരിക്കുക.അപ്പോൾ വേദനയുടെ ആഴം കുറഞ്ഞിരിക്കും ..
  മനസിലാകുന്നു കൂട്ടുകാരി ആ മനസ് .
  ലോകം ഇങ്ങനെയെല്ലാമാണ് .

  ReplyDelete
  Replies
  1. ഒരുപാട് നന്ദിയുണ്ട് നീലിമ ഈ സ്നേഹത്തിനു

   Delete
 3. ചിലപ്പോള്‍ ജീവിതം അങ്ങനെയാണ്
  എന്തെന്നോ ഏതെന്നോ യുക്തമായ ഒരു ഉത്തരവും കിട്ടിയെന്ന് വരില്ല
  പക്ഷെ ശുഭപ്രതീക്ഷയുമായി മുന്നോട്ട് പോവുക എന്നത് മാത്രമേ കരണീയമായിട്ടുള്ളു

  ReplyDelete
  Replies
  1. സ്നേഹമുള്ള വാക്കുകൾ

   Delete
 4. സ്നേഹം എന്നത് ഒരു പ്രവാഹം പോലെയാണെന്ന് മഹാന്മാർ പറയാറുണ്ട്. നമ്മിലേക്ക് എവിടെനിന്നോവരുന്നു. നമ്മിൽ നിന്നും എവിടേക്കോ ഒഴുകുന്നു. നമ്മിൽനിന്നും ഒഴുകിയെത്തിയിടത്തുനിന്നും തിരിച്ചൊഴുക്കും ചിലപ്പോൾ ഉണ്ടാകാമെന്നുമാത്രം. കെട്ടിക്കിടന്നാൽ ശുദ്ധജലം പോലും മലിനപ്പെടും എന്നപോലെ സ്നേഹപ്രവാഹമില്ലാത്ത മനുഷ്യമനസ്സുകൾക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശവുമില്ല. “സ്നേഹിക്കുന്നവരൊക്കെയും സ്നേഹിക്കപ്പെടും” എന്ന വേദവാക്യം മറക്കേണ്ട.

  ബ്ലോഗെഴുത്ത് നിർത്തരുത്. വായനക്കാരും കമന്റുകളും തീർച്ചയായും ഉണ്ടാവും. ഞാൻ ഇന്നാണ്‌ ഈ ബ്ലോഗിൽ എത്തുന്നത്. പുതിയ ബ്ലോഗായതുകൊണ്ട് ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചുനോക്കുകയും ചെയ്തു. രണ്ടുവർഷത്തോളം മുൻപ് ഉണ്ടായിരുന്ന പല എഴുത്തുകാരെയും ഇപ്പോൾ കാണാനില്ല. പുതിയതായി ആരെങ്കിലുമൊക്കെ ഉണ്ടോയെന്ന് പരതിനടന്നപ്പോൾ കിട്ടിയതാണ്‌ ഈ ബ്ലോഗും. എഴുത്തും കൂട്ടായ്മയും തുടരണം.
  പ്രാർത്ഥനയും ആശംസകളും...

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു നന്ദി പറയുന്നു .
   എഴുതാൻ അറിഞ്ഞിട്ടല്ല .
   ഹൃദയം നുറുങ്ങുന്ന വേദനയിൽ ആരോടെങ്കിലും
   ഉള്ളൊന്നു തുറക്കാൻ ഒരു കൂട്ട് അതാണ്‌ എനിക്ക് ഈ ബ്ലോഗ്‌ .
   ഇവിടേയ്ക്ക് വന്നതിനും ,നല്ല കമന്റിനും ഒര്ത്തിരി ഇഷ്ട്ടം .

   Delete
 5. നിശ്ശബ്ദതയിലാണ് ശരിയും തെറ്റും നമ്മള്‍ തിരിച്ചറിയുന്നത്..... ഏകാന്തത തന്നെയാണ് ഏറ്റവും നല്ല കൂട്ട് എന്നറിഞ്ഞ നാളുകള്‍.... എങ്കിലും വിശ്വസിക്കണം നാമറിയാതെ തന്നെ ഒരു വെളിച്ചം നമുക്ക് കൂട്ടായുണ്ട്; എന്നും...

  ReplyDelete
 6. ചിന്തനീയമായ ഈ മൌനഭാഷ ഹൃദയത്തെ ആര്‍ദ്രമണിയിക്കാന്‍
  പോന്നതാണ്.ഏകാന്തതയില്‍ മൌന മനസ്സിന്‍റെ അതിരുകളില്ലാത്ത
  സഞ്ചാരപഥത്തില്‍ നിന്നും പൊലിഞ്ഞു വീഴുന്ന മുത്തുമണികള്‍ പോലെ
  അവസാന വരികള്‍ ഏറെ ചിന്തനീയം...
  നന്നായിരിക്കുന്നു...ആശംസകള്‍...

  ReplyDelete

thanks