Monday 12 August 2013

അഭയം

അവസാനത്തെ അഭയമാണ് ഈശ്വരൻ .ഏതൊരാളാണോ അഭയമാകുന്നത് ,ആശ്രയമാകുന്നത്
അയാളാണ് ഈശ്വരൻ .
മലയിറങ്ങുമ്പോൾ ചവിട്ടു പടിയാകുന്ന കല്ലാണ് ഒരുവന് ഈശ്വരൻ .
ആ കല്ല്‌ ഇളകിപ്പോയാൽ അയാളുടെ ജീവിതം തന്നെ അവസാനിച്ചു .
മുങ്ങി താഴാൻ പോകുന്നവന് ഒരു കച്ചിത്തുരുംബാണ് ഈശ്വരൻ .
ജനിക്കുമ്പോഴും മരിക്കുമ്പോഴും മാത്രമേ മനുഷ്യൻ മനുഷ്യനാകുന്നുള്ളൂ .
അതിനിടയിലുള്ളത് മറ്റെന്തൊക്കെയോ ആണ് ..
നന്ദു ,നീയായിരുന്നു എനിക്ക് ഈശ്വരൻ .
നീയതു അറിഞ്ഞിട്ടും അറിയാതെ വഴി മാറി .
എങ്കിലും നന്ദു നിനക്ക് നല്ലത് വരട്ടെ. ശുഭം  ഭവിക്കട്ടെ .

6 comments:

  1. ആദ്യമാണ് ഈ വഴി .എന്തെ നിരാശ ?
    നന്ദു ഉപേക്ഷിച്ചു പോയി എന്നത് ഒരു തെറ്റായ തോന്നൽ മാത്രമാണെങ്കിലൊ ?
    സ്നേഹം സത്യമാണെങ്കിൽ അങ്ങനെ അങ്ങ് പോവില്ല .ഒരിക്കൽ കറങ്ങി തിരിഞ്ഞു നിന്നിലേക്ക്‌ തന്നെ എത്തും നീ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ .
    ലയ ,നല്ല പേര് . ഇനിയും ഒരുപാട് എഴുതു ലയക്കുട്ടി .നിരാശ .വേണ്ട

    ReplyDelete
    Replies
    1. ആദ്യായിട്ട് ആദ്യ വരവിനു നന്ദി അറിയിക്കട്ടെ .പിന്നെ ജീവിതം ആർക്കോ എന്തിനോ ഉള്ള ഒരു കാത്തിരിപ്പല്ലേ നീലിമ അതുകൊണ്ട് കാത്തിരിക്കും .വരാതിരിക്കില്ല അല്ലെ .വെറും പൊട്ടത്തരം ഒരു മനസമാധാനത്തിനു കുത്തി കുറിക്കുന്നു ആരോ എന്നെ കേള്ക്കുന്നു എന്ന ഒരു തോന്നലിനു വേണ്ടി മാത്രം .
      ഇനിയും വരണം .വരുമല്ലോ ?

      Delete
  2. "എങ്കിലും നന്ദു നിനക്ക് നല്ലത് വരട്ടെ. ശുഭം ഭവിക്കട്ടെ." - അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞല്ലോ. വളരെ നല്ലത്.

    ReplyDelete
    Replies
    1. നന്ദു എങ്കിലും രക്ഷപ്പെടട്ടെ അതല്ലേ നല്ലത് വിഷ്ണു

      Delete
  3. രചനകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് വിഷാദമാണല്ലോ...?!

    ReplyDelete
  4. നല്ല രചനകളാണ്; ആദ്യവരവില്‍ കുറച്ചു പോസ്റ്റുകള്‍ വായിച്ചു. കൂടുതല്‍ വായനയ്ക്കായി വീണ്ടും വരാം. മികച്ച രചനകള്‍ ഉണ്ടാകട്ടെ !!
    ഭാവുകങ്ങള്‍ !!

    ReplyDelete

thanks