Saturday, 27 July 2013

നിർത്തുന്നു ,എന്ന് സ്വന്തം

ഒരു ബ്ലോഗ്‌ തുടങ്ങി കഴിഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം.
എഴുതാൻ അറിഞ്ഞട്ടല്ല പക്ഷെ എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സന്തോഷം തോന്നുന്നു.
അതിൽ എന്തെങ്കിലുമൊക്കെ എനിക്ക്  എഴുതി നിറക്കാലോ .
ആരോ എന്നെ കേൾക്കാൻ കൂടെയുള്ളത് പോലെ .
അവരോടു ഞാൻ  സംസാരിക്കുന്നത്  പോലെ .
ഒറ്റപ്പെടലിൽ നിന്നും അടുത്ത ഒരു സുഹൃത്തിന്റെ സാമീപ്യം പോലെയാണ് എനിക്കിപ്പോൾ ബ്ലോഗ്‌.
തുടക്കത്തിന്റെ ത്രിൽ  കുറച്ചു കഴിയുമ്പോൾ  ബോർ ആയേക്കാം . 
എങ്കിലും അതുവരെ ഞാൻ ഇത് ആസ്വതിക്കാൻ തീരുമാനിച്ചു .

ആരെങ്കിലും  എന്റെ പൊട്ടത്തരം വായിച്ചിട്ട് കമന്റ്‌ ഇടാൻ തോന്നുന്നുണ്ടോന്നു അറിയാൻ ഇടയ്ക്കിടെ വന്നു നോക്കുന്നത്  തന്നെ ഒരു സുഖമാണ് .
ആരും ഇടാൻ സാധ്യത ഇല്ലെന്നു അറിയാമെങ്കിലും ..
ആരും ഒന്നും ഇട്ടു കാണാത്തപ്പോൾ ഒരു കുഞ്ഞു നിരാശ തോന്നാതെയും ഇല്ല..
 ഓര്ക്കും അതിനു വായിച്ചിട്ട് എന്തെങ്കിലും കമന്റ്‌ ഇടാനായിട്ടു ഇതിൽ എന്ത് തേങ്ങ ഉണ്ടായിട്ടാ ..
അതോർക്കുമ്പോൾ  വല്ലാതെ ചിരി വരും .
എങ്കിലും ആദ്യ കമന്റ് ഇട്ട ആർഷയും  പിന്നെ സുധീഷും എനിക്ക് തന്ന സന്തോഷം 
തീരെ ചെറുതല്ല .
ഒന്നും ആശിക്കാൻ ഇല്ലാത്തവർക്ക് ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ തന്നെ ധാരാളം .
എഴുതാൻ അറിയാവുന്നവരൊക്കെ എത്ര ഭാഗ്യമുള്ളവർ .
മനസിലുള്ളതും ഭാവനയിൽ വിരിയുന്നതും പകര്ത്തി വെക്കുമ്പോൾ കിട്ടുന്ന സംതൃപ്തി .
ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാത്തവരുടെ നിരാശ .അത് ഞാൻ അറിയുന്നു .

പറയാൻ മറന്നു ,നന്ദു, നീ കാരണം ഞാനിപ്പോൾ മഴതണുപ്പുള്ള 
പ്രഭാതങ്ങൾ കാണാൻ തുടങ്ങീരിക്കുന്നു .
പക്ഷെ സൂര്യ വെളിച്ചമില്ലാത്ത പ്രഭാതങ്ങൾ ആണെന്ന് മാത്രം .
പണ്ട് നീ എപ്പോഴും പറയുമായിരുന്നില്ലേ 'പെണ്‍കുട്ടികൾ അതിരാവിലെ 
ഉണരണം ,തണുത്ത വെള്ളത്തിൽ കുളിക്കണം .
കുളികഴിഞ്ഞു വരുമ്പോൾ ആ ഫ്രെഷ്നെസ് കാണാൻ തന്നെ ഒരു ഐശ്വര്യമാണെന്ന് '' .
പള്ളീൽ പോയി പറഞ്ഞാൽ മതീന്നു അപ്പോഴെല്ലാം ഞാൻ പറഞ്ഞിരുന്നു ..
'നീ ഒരിക്കലും ശരിയാവില്ലാന്ന്' പറഞ്ഞു ഫോണ്‍  കട്ട്‌ ചെയ്യില്ലേ അപ്പോഴെല്ലാം .
ഇന്നിപ്പോൾ  നീയില്ലാതെ ആയപ്പോൾ ഉറക്കം വരാതെ കിടക്കുമ്പോൾ 
നീ ആഗ്രഹിച്ച പോലെ പ്രഭാതങ്ങൾ കാണാൻ തുടങ്ങീരിക്കുന്നു .
അടുത്ത  വഴിയിലെ അമ്പലത്തിൽ നിന്നും രാമായണ ശീലുകൾ മഴയുടെ രാഗത്തിനൊപ്പം ഒഴുകി വരുന്നത് കേൾക്കാൻ എന്ത് സുഖാണെന്നോ .
വെളുപ്പിനെ 5 മണിക്ക് തുടങ്ങുന്ന രാമായണ പാരായണം 
ഒന്നും മനസിലാക്കാൻ പറ്റണില്ല എങ്കിലും അറിയാതൊരു ഭക്തി എന്നിലും നിറയുന്നുണ്ട് .
നിനക്ക് സുഖമാണോ? 
എവിടെയാണ് നീയിപ്പോൾ ?
നിന്റെ പുതിയ സൌഹൃടങ്ങല്ക്കും സുഖമെന്ന് കരുതുന്നു ..
നീ എന്നും സന്തൊഷമോടെയിരിക്കണം .
അതാണ്‌ എന്റെയും ആഗ്രഹം.
പക്ഷെ സങ്കടമുണ്ട് മനസ്സിൽ..
അള്ളിപ്പിടിക്കുന്ന സങ്കടം .
നീ   വേറെ ആരുടെയോ ആയി തീരുന്നത് ചിന്തിക്കാൻ കൂടി ആവില്ലായിരുന്നു .
പക്ഷെ സത്യം അതായപ്പോൾ അതുമായി പൊരുത്തപ്പെടാൻ 
ഞാൻ പെടാപ്പാട് പെടുകയാണ് .
ഒരിക്കലും നീ എന്നെക്കുറിച്ച് ഒരു  ദിവസത്തിൽ ഓര്ക്കാറുണ്ടോ ?
ഉണ്ടെങ്കിൽ അതുമതി ..
നിന്റെ ഉള്ളിൽ ഒരു നിമിഷമെകിലും ഞാൻ ജീവിക്കുന്നുണ്ടെന്നുള്ള ചിന്ത .
അതെന്നെ ജീവിപ്പിക്കും .
നിർത്തുന്നു ,എന്ന് സ്വന്തം  

8 comments:

 1. പറയാന്‍ മറന്ന പരിഭവങ്ങള്‍ .....
  വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ ...
  സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് ..
  പൊഴിയും നിലാവുപോല്‍ വിവശനായ്‌ ....

  ReplyDelete
 2. ഈ എഴുത്ത് കുത്തുകള്‍ നീളുമോ ലയക്കുട്ടീ?? ഒന്ന് മാറിയും ചിന്തിക്കാം ട്ടോ... (പേര് പറഞ്ഞതിന് പ്രത്യേകം സന്തോഷം :) )

  ReplyDelete
 3. ഒന്നും പറയാൻ പറ്റാത്ത ഒരു മനസുമായാണു എന്റെ നടപ്പ്. മാറി ചിന്തിചെക്കാം .ചിന്തിക്കണം .സന്തൊഷമുണ്ട് ശ്യാമ ഈ അഭിപ്രായത്തിനു

  ReplyDelete
 4. ങ്ങാഹാ! ഇതുപോലൊരു പണി കിട്ടിയാണ് ഞാനും ബ്ലോഗില്‍ എത്തിയത്. പിന്നെ എല്ലാം മറന്നു. എല്ലാം മറക്കാന്‍ ചിലര്‍ ബാറിലും മറ്റുചിലര്‍ ബ്ലോഗ്ഗറിലും എത്തുന്നു... എന്താ വിരോധാഭാസം ല്ലേ!

  അപ്പോള്‍ ശെരി, എഴുതി തുടങ്ങിക്കോളൂ, കമന്റ്‌ ഇടാനും വായിക്കാനുമായി ഞങ്ങളൊക്കെ ഇവിടെ എവിടേലും ഒക്കെ കാണും.

  ReplyDelete
  Replies
  1. ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്കു . ഒരിക്കൽ ഒരുപക്ഷെ എഴുതി എഴുതി ഞാനും ഒരു ചെറിയ എഴുത്തുകാരി ആയാലോ .:)

   Delete
 5. ഇടയ്ക്കെപ്പോഴോ പറഞ്ഞു മറന്ന മഴയുടെ ഓര്‍മകള്‍ പിന്നേയും മഴത്തണുപ്പുള്ള പ്രഭാതങ്ങളായ് മുന്നിലെത്തുമ്പോള്‍..ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതി... ഇത് എല്ലാവര്ക്കും തോന്നും എന്നു ഇപ്പോ മനസ്സിലായി :) ഒരുപാട് ഓര്‍മകളില്‍ ചിലത് വേദനകള്‍ മാത്രം നല്കുന്നുണ്ടെങ്കിലും അവ നല്‍കുന്ന വേദനകള്‍ക്ക് ഒരു പ്രത്യേക സുഖമുണ്ട്.. :) ആ ഓര്‍മകളിലൂടെ നാം കാണുന്ന പലതിനും ഇതുവരെ കാണാത്ത മനോഹാരിതയായിരിക്കും..ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കുളിര്‍മ്മയായിരിക്കും.. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത സുഗന്ധമായിരിക്കും.. :) പറയാതെ തന്നെ അറിയാമായിരിക്കും അല്ലേ? :) ഇനിയും വാക്കുകളിലൂടെ വരികളിലൂടെ മഴയായ് പെയ്തിറങ്ങട്ടെ എന്നു ആശംസിക്കുന്നു...

  ReplyDelete
  Replies
  1. ഇപ്പോ നഷ്ട്ടപ്പെടലിന്റെ വേദനയാ..
   അഖിലിന്റെ കമന്റ്‌ നു നന്ദി .ഇത് കാണാൻ വൈകി ക്ഷമിക്കണം

   Delete

thanks