Wednesday 24 July 2013

ഇനി യാത്ര

പ്രീയപ്പെട്ട  കൂട്ടുകാരാ ,
ഇത് നിനക്കുള്ള സമർപ്പണം.
എന്നെ സ്നേഹിച്ചതിന് ,
സ്നേഹിക്കാൻ പഠിപ്പിച്ചതിന്,
സ്വപ്നങ്ങളിൽ നിറങ്ങൾ ചാലിച്ചതിനു ,
നിന്റെ കാലിൽ ചവുട്ടി നിന്ന് നിന്നിലേക്ക്‌ മാത്രമായി നടക്കാൻ പഠിപ്പിച്ചതിനു ,
നിലാവുള്ള രാത്രികളിൽ കഥകൾ  പറഞ്ഞു തന്നു ഉറക്കിയതിന്.
കാതിൽ ചുണ്ട് അമർത്തി എനിക്കായ് മാത്രം നീ പാടി തന്ന  പാട്ടുകൾക്ക്
എല്ലാത്തിനും നന്ദി..

എവിടെ വച്ചാണ്  വഴി പിരിയാൻ ഞാൻ അറിയാതെ നീ തീരുമാനിച്ചത് ?
നിന്നിലേക്ക്‌ മാത്രമായിരുന്നു എന്റെ യാത്രകൾ എല്ലാം . .
ഇനിയും നീയില്ലാതെ നിന്റെ കൈ പിടിക്കാതെ  നടക്കാൻ പഠിച്ചിട്ടില്ല എന്ന തിരിച്ചറിവ്...
അമ്പരപ്പാണ് .
എന്റെ വഴികളിൽ ഒറ്റയാക്കപ്പെട്ട ഒരു പാഴ് ജന്മം അതാണ്‌ ഞാനിന്നു .  .
പിൻവിളിയില്ല .. നിന്റെ യാത്ര തുടരട്ടെ .

നീ എന്നെ ഉപേക്ഷിച്ചു എന്ന കുറ്റബോധം നിനക്കുണ്ടാവാതിരിക്കാൻ
ഞാൻ നിന്നോട് യാത്ര പറയാതെ പോകുന്നു .
ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ ,അതിൽ ഏതെങ്കിലും ഒന്നിൽ നമ്മുക്ക് ഒരിക്കൽക്കൂടി ഒന്നിക്കണം .
ഒരിക്കലും വഴി പിരിയാൻ  നിനക്ക്  തോന്നാത്ത വണ്ണം നിന്നെ എനിക്ക് സ്നേഹിക്കണം .
ഈ ജന്മത്തിൽ നിന്നോട് ഞാൻ ഇവിടെ വച്ചു വിട പറയുന്നു .
നിനക്ക് തരാനായി കാത്തു വച്ച സ്നേഹമത്രയും ഞാൻ ഇതാ ഇവിടെ നിന്നോടൊപ്പം ഉപേക്ഷിക്കുന്നു. .

എന്നെങ്കിലുമൊരിക്കൽ  നീ ഏകനായാൽ തിരികെ വരണം .
നിനക്കായ്‌ ഞാൻ  കാക്കുന്നുണ്ടാകും .
നിന്നയേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ.
നിന്നിലെ പ്രണയമേ ഞാൻ അറിഞ്ഞിട്ടുള്ളൂ .
പ്രീയപ്പെട്ട കൂട്ടുകാരാ ,എന്നിൽ അവശേഷിക്കുന്ന മുഴുവൻ സ്നേഹത്തോടെയും
ഒരിക്കൽക്കൂടെ ഞാൻ  ഒന്ന് ചുംബിച്ചോട്ടേ..
എല്ലാ നന്മകളും നേർന്നു കൊണ്ട്
നിന്റെ മാത്രം .

5 comments:

  1. ആദ്യ കുറിപ്പ് -ഒരു ഓര്‍മ്മയാണ് അല്ലെ... നന്നായി എഴുതുക, ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ കമന്റും അങ്ങനെ തന്നെ ശ്യാമ . എത്ര സന്തോഷം തോന്നിയെന്നോ ഈ വഴി വന്നപ്പോൾ . ശ്യാമ എത്ര മനോഹരമായി എഴുതുന്നു .മൂന്നു ആഴ്ച ആയിട്ടുള്ളൂ ഞാൻ ഇവിടെ . മനസൊന്നു ശാന്തക്കാനുള്ള ഒരു തത്രപ്പാട് മാത്രം .എഴുതാൻ അറിഞ്ഞിട്ടല്ല .അതുകൊണ്ട് തന്നെ ക്ഷമിക്കുക .അതെ പറയാനുള്ളൂ .

      Delete
  2. എവിടെയോ എന്തോ നഷ്ടമായിരിക്കുന്നു....അത് വ്യക്തം

    ReplyDelete
  3. അതു പിടികിട്ടി അല്ലെ ?

    ReplyDelete
    Replies
    1. സാരമില്ല ഒക്കെ ശെരിയാകും ...

      Delete

thanks